Sunday, December 30, 2012

കരിവളകൾ



ഓരോ മഴക്കാലം
വന്നുപോയപ്പോഴൊക്കെയും
നിറങ്ങൾ ചോർന്നൊലിച്ചുപോയ്
ഞാനറിയാതെ തന്നെ,
കിലുക്കങ്ങളിൽ മാ(തം കാതോർത്ത്
കഴിച്ചുകൂട്ടിയ ദിനരാ(തങ്ങള(തയും
എന്തേ ഞാനറിയാതെപോയ്
എൻറെ വളകളുടെ വർണ്ണങ്ങൾ
മങ്ങിയകന്നത്....

അച്ഛൻറെ തോളിലിരുന്ന്
പൂരത്തിനുപോയ ബാല്യത്തിലെന്നോ
മുറുക്കാൻ കറപുരണ്ട
ചെട്ടിച്ചിയിൽ നിന്നും
അമ്മ വാങ്ങിയണിയിച്ച
കുപ്പിവളകളിൽ
മഴവില്ലു പൂത്തുനിന്നിരുന്നു,
കയ്യിലണിയുമ്പോൾ കുത്തിത്തറച്ചൊരു
വളപ്പൊട്ടെൻ കണ്ണിൽ
മഴത്തുള്ളി തീർത്തപ്പോഴും...

ജീവിതച്ചായങ്ങള(തയും കട്ടെടുത്ത്
കാലം കടന്നുപോകുമ്പോഴും,
കുപ്പിവളകൾ നിറമറ്റുപോയെങ്കിലും
ഇല്ലതെല്ലും പരിഭവം,
എന്തുകൊണ്ടെന്നോ,
കാത്തുവെയ്ക്കുന്നെൻ കരിവളകളിപ്പോഴും
മനസ്സിൻറെ മണിച്ചെപ്പിൽ
എറിഞ്ഞുടയ്ക്കാതെ

ഭൂമിയിലേക്കു വന്നതിൻ
ഇരുപത്തിയെട്ടാം പക്കം
മടിയിലിരുത്തി തേനും വയമ്പും
നാവിൽ തൊടീച്ച്,കാതുകുത്തി,
കറുത്ത ചരടാലൊരു കൂച്ചുകെട്ടി
കുഞ്ഞിക്കയ്യിൽ മുത്തിചാർത്തിയ
കരിവളകളെപ്പോഴോ
ആവാഹിച്ചെൻ
ആത്മാവിൻ നിറങ്ങളെ

കരിവള ചാർത്തുമ്പോൾ
മനസ്സാൽ മുത്തി മ(ന്തിച്ചിരുന്നു,
കുഞ്ഞേ,നിറങ്ങള(തയും
കറുപ്പിൽ വീണലിഞ്ഞു
ചേർന്നിരിക്കുന്നു....
പഠിക്കുക,
ഈ കരിവളകളിൽ നിന്നും
നിറങ്ങളാവാഹിക്കാൻ,
ജീവിത ദുഃഖങ്ങളിൽ നിന്നും
ശാശ്വതമായ സുഖം സൃഷ്ടിച്ചെടുക്കാൻ...










4 comments:

  1. Replies
    1. ബ്ളോഗിൽ ആദ്യമായി കിട്ടിയ കമൻറ്..!!!നന്ദി കുട്ടാ...ഇടയ്ക്കൊക്കെ വന്ന് എത്തിനോക്കുകട്ടൊ....:)

      Delete
  2. കരിവളകളും കവിതയ്ക്ക് വിഷയമായി അല്ലെ?
    നന്നായിട്ടുണ്ട്. മുത്തി മന്ത്രിച്ചതില്‍ അതിന്‍റെ സത്തുണ്ട്.
    കൂടുതല്‍ എഴുതുക. ആശംസകള്‍.
    (സെറ്റിങ്ങ്സില്‍ പോയി കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റൂ)

    ReplyDelete