നിറങ്ങൾ ചോർന്നൊലിച്ചുപോയ്
കിലുക്കങ്ങളിൽ മാ(തം കാതോർത്ത്
കഴിച്ചുകൂട്ടിയ ദിനരാ(തങ്ങള(തയും
പൂരത്തിനുപോയ ബാല്യത്തിലെന്നോ
മഴവില്ലു പൂത്തുനിന്നിരുന്നു,
കയ്യിലണിയുമ്പോൾ കുത്തിത്തറച്ചൊരു
മഴത്തുള്ളി തീർത്തപ്പോഴും...
ജീവിതച്ചായങ്ങള(തയും കട്ടെടുത്ത്
കുപ്പിവളകൾ നിറമറ്റുപോയെങ്കിലും
കാത്തുവെയ്ക്കുന്നെൻ കരിവളകളിപ്പോഴും
മടിയിലിരുത്തി തേനും വയമ്പും
നാവിൽ തൊടീച്ച്,കാതുകുത്തി,
കറുത്ത ചരടാലൊരു കൂച്ചുകെട്ടി
കുഞ്ഞിക്കയ്യിൽ മുത്തിചാർത്തിയ
മനസ്സാൽ മുത്തി മ(ന്തിച്ചിരുന്നു,
ശാശ്വതമായ സുഖം സൃഷ്ടിച്ചെടുക്കാൻ...
|
കൊള്ളാം ..
ReplyDeleteബ്ളോഗിൽ ആദ്യമായി കിട്ടിയ കമൻറ്..!!!നന്ദി കുട്ടാ...ഇടയ്ക്കൊക്കെ വന്ന് എത്തിനോക്കുകട്ടൊ....:)
Deleteകരിവളകളും കവിതയ്ക്ക് വിഷയമായി അല്ലെ?
ReplyDeleteനന്നായിട്ടുണ്ട്. മുത്തി മന്ത്രിച്ചതില്‍ അതിന്റെ സത്തുണ്ട്.
കൂടുതല്‍ എഴുതുക. ആശംസകള്‍.
(സെറ്റിങ്ങ്സില്‍ പോയി കമന്റിലെ വേര്‍ഡ് വെരിഫിക്കേഷന് മാറ്റൂ)
thank you so much.....
Delete