Thursday, December 27, 2012

പെണ്ണേ നീ ആരാണ്...??

പെണ്ണേ നീ ആരാണ്...??
ഇര...? വെറും ഇര....???


ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും പീഡനകഥകളുടെ വർണ്ണനകൾ മാ(തം....മരവിച്ച മനസ്സുമായി ഇപ്പോൾ ഏവരും ഇതെല്ലാം കേൾക്കുമെങ്കിലും നാളുകൾക്കു ശേഷം പതിവുപോലെ ഇതും മറക്കപ്പെടുന്നു.

വികലാംഗയായ 12 കാരിയെ 3 വർഷമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനായ ഒരച്ഛൻറെ മഹത്വമാണ് ഇന്ന് പ(തത്തിൽ.ഈ പീഡനങ്ങൾ ഇങ്ങനെ വർഷങ്ങളോളം നീണ്ട ഒന്നായിത്തീരുന്നതു എന്തുകൊണ്ടാണ് ?നമ്മുടെ കുട്ടികൾ ആരെയാണു ഭയക്കുന്നത് ? സ്വന്തം കുടുംബം,അച്ഛനമ്മമാർ,പുറത്തു പറഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതം ഇതെല്ലാമാണോ എല്ലാം മൂടിവെയ്ക്കുന്നതിനുള്ള കാരണങ്ങൾ?

പീഡന കഥയിലെ വില്ലൻമാർക്ക്പുതിയ മുഖങ്ങളാണ്....അച്ഛൻ,സഹോദരൻ,വല്യച്ഛൻ,ചെറിയച്ഛൻ.....ഈ പട്ടികയിലേക്ക്
ഇപ്പോൾ അമ്മ എന്ന പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.ഓരോ മാതാവും ഒരു നിധികാക്കും ഭൂതമാണ് എന്ന് വിശ്വസിച്ചിരുന്നു.ദൈവം തങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ച മക്കളാകുന്ന നിധികൾക്ക് കാവലിരിക്കുന്ന ഭൂതം.എന്നാലിന്ന് സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്ന അമ്മമാരുടെ കാലമാണ്,മകളെ പലർക്കും കാഴ്ചവെച്ച് കിട്ടുന്ന പണം കൊണ്ട് കാമുകനൊപ്പം സുഖിക്കുന്ന അമ്മമാരുടെ കാലം.

ഇതിലും ഭേദംപെൺ(ഭൂണഹത്യയല്ലെ.അങ്ങനെയെങ്കിൽ ഈ വൃത്തികെട്ട ലോകത്തിലേക്ക് ആ പെൺകുഞ്ഞിനു കാലെടുത്തു വയ്ക്കേണ്ടി വരുമായിരുന്നില്ലല്ലൊ.ഒരുപക്ഷെ അതു ചെയ്യാതിരുന്നതു വിറ്റു കാശാക്കാം എന്നുള്ളതുകൊണ്ടുതന്നെ ആകണം.

പിതാഃ രക്ഷതി കൗമാരേ
ഭർത്താഃ രക്ഷതി യൗവ്വനേ
പു(തഃ രക്ഷതി വാർദ്ധക്യേ
നഃസ്(തീ സ്വാത(ന്ത്യമർഹതി

എന്നാണല്ലൊ മനുസ്മൃതി...ജീവിത്തിൻറെ വ്യത്യസ്ത ഘട്ടങ്ങളിൽ സ്(തീയെ സംരക്ഷിയ്ക്കേണ്ട പിതാവും ഭർത്താവും പു(തനുമൊക്കെയാണ് ഇന്നവളെ പീഡിപ്പിച്ചു കൊല്ലുന്നതും. " നഃസ്(തീ സ്വാത(ന്ത്യമർഹതി" മാ(തം മാറ്റമില്ലാതെ തുടരുന്നു.
പണ്ഡിതരായ പിതാമഹരും ബലവാന്മാരായ അഞ്ചു ഭർത്താക്കന്മാരും നോക്കിനിൽക്കെ പാഞ്ചാലിയുടെ തുണിയുരിഞ്ഞ മഹാന്മാരുടെ പിൻഗാമികൾ
ഇന്നും അവശേഷിക്കുന്നുണ്ടാകണം.ധർമ്മ സംസ്ഥാപനാർത്ഥം ചില മനസ്സുകളിലെങ്കിലും ഒരു കൃഷ്ണൻ അവതരിക്കേണ്ട സമയം അതി(കമിച്ചിരിക്കുന്നു.
പീഡനക്കേസിലെ (പതികൾക്കു വരെ പരിശുദ്ധ കഅ്ബ കഴുകാൻ ഒത്താശ ചെയ്തുകൊടുക്കുന്ന നാടല്ലെ നമ്മുടേത്,ഒന്നും പറഞ്ഞിട്ടു കാര്യമില്ല.
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ചു ജീവിക്കേണ്ട (പായത്തിൽ നമ്മുടെ പെൺകുട്ടികൾ ഇന്നു കടന്നുപോകുന്നതു പറഞ്ഞറിയിക്കാൻ പറ്റാത്ത(തയും അധപതിച്ച ഒരു വ്യവസ്ഥിതിയിലൂടെയാണ്.
പെണ്ണ്........
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിലൂടെ
കഥയറിയാതെ നടന്നു നീങ്ങുന്നവൾ നീ....
കൂർത്ത പല്ലും നഖവും മാംസത്തിൽ
ആഴ്ന്നിറങ്ങുമ്പോൾ നീ വെറുമൊരിര....
മനുഷ്യത്വമില്ലാത്ത കാടന്മാർക്കുവേണ്ടി ഒന്നും തന്നെ ത്യജിക്കുകയും സഹിക്കുകയും ചെയ്യേണ്ട കാര്യമില്ല പെണ്ണേ...വലിച്ചെറിയൂ നിൻറെ സഹനത്തിൻറെ മുഖംമൂടി....സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനുള്ളതാണ്....അഴുക്കു ചാലിലെ പുഴുവായി പിടഞ്ഞു തീരാനുള്ളതല്ല നിൻറെ ജീവിതം....ഇനിയെങ്കിലും ഒന്നു വായ് തുറക്കൂ...ഓർക്കുക ....നിൻറെ രക്ഷക്കു നീ മാ(തം......

അവസാനമായി ഒന്നുകൂടി പറയട്ടെ-

"യ(ത നാര്യസ്തു പൂജ്യന്തേ രമന്തേ ത(ത ദേവതാ,
യത്റൈസ്തു നഃപൂജ്യന്തേ സർവാസ്ത(ത ഫല(കിയ"





1 comment: