Friday, April 11, 2014

പ്രതീക്ഷ



ഒരിക്കൽ സമയം നിനക്കനുകൂലമാകുമ്പോൾ, 
ഈ പ്രപഞ്ചത്തിലെ ഓരോ കണികയും 
നിൻറെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥിക്കും...
അന്ന് നിൻറെ ദൈവത്തിന് 
ആ പ്രാർത്ഥന കേൾക്കാതിരിക്കാനാകില്ല...
അന്ന് ഓരോ പുഴയും നിനക്കായി ഒഴുകും ...
ഓരോ മഴയും നിനക്കായി പൊഴിയും ....
പൂമരങ്ങൾ വഴിനീളെ  നിനക്കായി  പൂക്കൾ പൊഴിക്കും ...
ഓരോ കുഞ്ഞു നക്ഷത്രങ്ങളും നിനക്കായി കണ്‍തുറക്കും...
ഓരോ മുളന്തണ്ടും നിനക്കായി പാടും ....
നിൻറെ പ്രണയം നിന്നെ തിരിച്ചറിയും ....
ആയിരം മാലാഖമാർ നിന്റെ വഴികളിൽ 
നിനക്കായി വിളക്കേന്തും....
യാത്ര തുടരുക ......പിൻവിളികൾക്കു  ചെവികൊടുക്കാതെ ......


2 comments:

  1. യാത്ര തുടരുക...പിൻവിളികൾക്കു ചെവികൊടുക്കാതെ...പിന്തിരിഞ്ഞു നോക്കാതെ...:)

    ReplyDelete
  2. പ്രതീക്ഷയോടെ മുന്നേറുക .....പിൻവിളികൾക്കു ചെവികൊടുക്കാതെ..

    ReplyDelete