ഒരു തണുത്ത കാറ്റ് പതിയെ തലോടിയപ്പോൾ അയാൾ പതുക്കെ ചെറുമയക്കത്തിൽ നിന്നും ഉണർന്നു. നിർവികാരനായി അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഏതൊക്കെയോ ദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് (ടയിൻ പായുകയാണ്.പകലിൻറെ അന്ത്യത്തിന് നിറച്ചാർത്തുമായി സന്ധ്യ ഒരുങ്ങി നിൽക്കുന്നു.പറവകൾ പറ്റമായി ചേക്കേറാനുള്ള ധൃതിയിലാണ്.
ഒരിടവേളയ്ക്കു ശേഷം വീണ്ടും ഞാനെൻറെ സുഹൃത്തിനെ കാണാനായി പോവുകയാണ്.
ഈ തണുത്തകാറ്റും പച്ചപ്പണിഞ്ഞ (പകൃതിയും ഇടയ്ക്കിടെ കടന്നു വരുന്ന കൊച്ചുചോലകളും തന്നെ ഓർമ്മകളിലേക്ക്
വലിച്ചിഴയ്ക്കുന്നു.ഇതെല്ലാം തന്നെക്കാൾ ഇഷ്ടപ്പെട്ടിരുന്നതും ആസ്വദിച്ചിരുന്നതും അവളായിരുന്നു.
ഒരു വലിയ പ(ത(പവർത്തകനാകാനുള്ള ജീവിതപ്പാച്ചിലിൽ (ശദ്ധിക്കാതെ പോയ പലതും ഉണ്ട് ,നഷ്ടപ്പെട്ട പലതും.അതിലൊന്നായിരുന്നോ അവൾ?
നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് പുതിയ വാർത്തകളുടെ രഹസ്യങ്ങൾ തേടി അലയുന്ന തിരക്കു പിടിച്ച പ(ത(പവർത്തകൻ ‘രഘു വിശ്വം’ ആകുന്നതിനും മുമ്പുള്ള ഒരുകാലം, അന്ന് താൻ വെറുമൊരു പൊടിമീശക്കാരൻ രഘു ആയിരുന്നു. (പീഡി(ഗിക്കു പഠിക്കുമ്പോൾ തന്നെ എഴുത്തിനെയും യാ(തകളെയും ഗാഢമായി (പണയിച്ചു തുടങ്ങിയിരുന്നു.ഓരോ അവധിക്കാലത്തും ഉണ്ണിമാമ ബോംബെയ്ക്കു ക്ഷണിക്കും.തനി നാട്ടുമ്പുറത്തുകാരനായ തനിക്ക് നഗരത്തെ പരിചയപ്പെടുത്തി തരുകയായിരുന്നു ലക്ഷ്യം.അന്നൊക്കെ അച്ഛൻ ഒറ്റപ്പാലത്തു നിന്നും ഷൊറണൂർ സ്റ്റേഷൻ വരെ അകമ്പടി സേവിക്കും.(ടയിൻ കയറ്റിവിട്ടാലും വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കിനിൽക്കും.കല്യാൺ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ ഉണ്ണിമാമ കാത്തുനിൽക്കുന്നുണ്ടാകും,കൂടെ അവളും.
അവിടെ നിന്നും ‘വസായി’ലേക്ക് മറ്റൊരു (ടയിൻ.
ഫ്ളാറ്റിൽ എത്തിയാൽ ആദ്യം അവൾ ചോദിക്കും-
“എനിക്കു ഞാവൽപ്പഴങ്ങൾ കൊണ്ടുവന്നോ? എവിടെ എൻറെ
ഞാവൽപ്പഴങ്ങൾ? എടുക്ക്……എടുക്ക്……വേഗം എടുക്ക്……”
“ നിൻറെ മേമക്കു വട്ടാണ്... ഉള്ള ചക്കേം മാങ്ങേം തേങ്ങേം എല്ലാം പൊതിഞ്ഞു കെട്ടി തന്നയച്ചിട്ടുണ്ട്.ആ ഞാറപ്പഴമെല്ലാം അതിനിടയിൽ കിടന്ന് അളിഞ്ഞു പിളിഞ്ഞു കാണും.വേണേ എടുത്ത് വലിച്ചെറിഞ്ഞോ”
മറുപടി കേൾക്കുമ്പോൾ ഓരോ പൊതിക്കെട്ടിലായി അവൾ പരതും,അവളുടെ ഞാവൽപ്പഴങ്ങൾ .
“ഓ പിന്നെ നീ പറയുമ്പോഴേക്കും ഞാറമരം പൂത്തുകായ്ക്കുകയല്ലേ,അതിലൊന്നും ഇല്ല പെണ്ണേ നിൻറെ ഞാവൽപ്പഴങ്ങൾ....”
ആ കളിയാക്കൽ കൂടി കേൾക്കുമ്പോൾ അവൾ മുഖം വീർപ്പിച്ച് പൊയ്ക്കളയും.പിന്നെ കുറേന്നേരം അവളുടെ പിന്നാലെ നടന്ന് കിണുങ്ങി ഒരു ഞാവൽപ്പഴം അവളുടെ വായിൽവെച്ചുകൊടുത്താലെ പിണക്കം മാറൂ.
ഉപ്പുപാടങ്ങൾക്കരികെ നടക്കാൻ പോകും.ആ യാ(ത ഇരുവരും ആസ്വദിച്ചിരുന്നു.ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് അപ്പോഴൊക്കെയും അവൾ വാതോരാതെ സംസാരിക്കും.
കുട്ടിക്കാലത്തെ ഓരോ അവധിക്കും ഉണ്ണിമാമനും അമ്മായിയും അവളും വരാൻ വീട്ടിൽ ഏവരും കാത്തിരിക്കും.വന്നു കഴിഞ്ഞാൽ പിന്നെ ആഘോഷമാണ്.പുഴയിൽ നിന്നും തോർത്തു വിരിച്ച് മീൻപിടിച്ച് അതിനെ ഒരുകുപ്പിയിലാക്കി വീട്ടിൽ കൊണ്ടുവരും. പിന്നീടതിനെ കുടത്തിലാക്കി വീട്ടിലെ കിണറ്റിൽ വളർത്താനായി ഇടും .
തൊട്ടടുത്ത പറമ്പിലെ ഞാറമരത്തിൽ നിന്നും
ഞാവൽപ്പഴങ്ങൾ കട്ടു പറിച്ച് അവൾക്കു കാഴ്ചവെക്കലായിരുന്നു അന്നത്തെ
മറ്റൊരു വിനോദം.
സ്വന്തം പറമ്പിലെ ഞാറമരം പൂക്കാതെ,കയ്ക്കാതെ ഒറ്റ നിൽപ്പാണ്.അവധി തീർന്ന് തിരിച്ചു പോകുന്ന സമയത്ത് അവൾ എപ്പോഴും ആ ഞാവലിനെ ദയനീയമായി ഒന്നു നോക്കും
‘അടുത്ത തവണ ഞാൻ വരുമ്പോഴെങ്കിലും നീയൊന്ന് കായ്ക്കണെ’ എന്നമട്ടിൽ.
ആ ഞാവൽ കായ്ച്ചു തുടങ്ങിയപ്പോഴേക്കും അവൾ അവധിക്കു വരാതെയുമായി.
അക്കാര്യങ്ങളെല്ലാം പറഞ്ഞ് അവൾ ചിരിക്കും.
അപ്പോൾ ഉണ്ടാകുമായിരുന്ന സംസാരങ്ങളിൽ (കോസ് ബോർഡർ
ടെററിസവും അ(കമ രാഷ്(ടീയവുമെല്ലാം അനുവാദത്തിനായി കാത്തു നിന്നു.താൻ ഒരുപക്ഷെ ആ ഉപ്പുപാടങ്ങളെ ഇഷ്ടപ്പെട്ടിരുന്നതു അതുകൊണ്ടാകണം.
അവധിക്കാലങ്ങൾ ജീവിതത്തിൽ നിന്നും പടിയിറങ്ങിയതോടുകൂടി അവളുമായുള്ള കൂടിക്കാഴ്കളും ഇല്ലാതായി എന്നതാണു സത്യം.
പിന്നീടങ്ങോട്ട് ഒരു ജോലി തേടിയുള്ള നെട്ടോട്ടമായിരുന്നു. ആദ്യം ചെറിയ ചെറിയ പ(തങ്ങളിൽ.പീന്നീട് എഴുത്തിൽ കാമ്പുണ്ടെന്നുകണ്ട് പല വലിയ പ(തങ്ങളിൽ നിന്നും വിളി വന്നു. സന്തോഷത്തിൻറെ നാളുകളായിരുന്നു പിന്നീട്.ആശിച്ച ജോലി....നിന്നുതിരിയാൻ സമയമില്ലാത്ത(തയും തിരക്ക്…
ദിവസങ്ങൾ കടന്നുപോയി.
ബുദ്ധനെക്കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കുന്നതിൻറെ ഭാഗമായി ലുംബിനിയിലേക്ക് ഒരു യാ(തയ്ക്കൊരുങ്ങുന്നതിനിടെയാണ് ഉണ്ണിമാമയുടെ വിളി വന്നത്.
“ പോകുന്നതിനു മുമ്പായി നീ ഇവിടം വരെ ഒന്നു വന്നിട്ടുപോ...കുറേ കാലമായില്ലെ ഇങ്ങോട്ടൊക്കെ വന്നിട്ട്.കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ട്.കുറച്ച് നാളായി അവൾ ആകെ ഡി(പസ്സ്ഡ് ആണ്.നീ ഒന്ന് വന്ന് സംസാരിക്ക്...അവൾക്കും ഒരു ചേഞ്ച് ആകുമല്ലൊ....”
എങ്കിലും എന്തുപറ്റി അവൾക്ക്?
ഇടയ്ക്കിടെ വല്ലതും കുത്തിക്കുറിക്കുന്നതിനാൽ വല്ല കവിതയും തലയ്ക്കു പിടിച്ചു കാണും എന്നേ കരുതിയുള്ളു.
കുറേ കാലമായി അവളുമായി ഒന്ന് മനസ്സുതുറന്നിട്ട്.ഇടയ്ക്ക് വല്ലപ്പോഴും ഒരു ഫോൺ കോൾ മാ(തം....
‘സുഖമല്ലെ? , ജോലിയൊക്കെ എങ്ങനെ? ഇവിടെ എല്ലാർക്കും സുഖം’
ഇങ്ങനെ ഏതാനും വാചകങ്ങൾ…അതിൽക്കവിഞ്ഞ് വല്ലതും സംസാരിക്കാറുണ്ടോ ?ഇല്ല.
പോകണം, അവളെ കാണണം.
കല്യാണിൽ വണ്ടിയിറങ്ങുമ്പോൾ പണ്ടത്തേതുപോലെ ഉണ്ണിമാമനും അവളും കാത്തു നിന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. ഫ്ളാറ്റിൽ എത്തി കുറേ കഴിഞ്ഞിട്ടും അവളുടെ ഒച്ചയും അനക്കവുമൊന്നും കണ്ടില്ല.
‘എവിടെപ്പോയി അവൾ?’ എന്ന തൻറെ ചോദ്യത്തിനു അമ്മായിയാണു മറുപടി പറഞ്ഞത്.
“ മുറിയിൽ കുത്തിയിരിക്കുന്നുണ്ടാകും .മാസങ്ങളായി ഇപ്പോൾ ഇങ്ങനെയാണ്.എന്തുചോദിച്ചാലും ഒന്നും മിണ്ടില്ല,ഭയങ്കര ദേഷ്യമാണ് എപ്പോഴും…”
അമ്മായി കരയുകയായിരുന്നു.
“ അവളെക്കുറിച്ച് സംസാരിക്കാൻ കൂടിയാണ് നിന്നോടു വരാൻപറഞ്ഞതു മോനെ….നീയൊന്ന് അവളുമായി സംസാരിക്ക്.വേണമെങ്കിൽ നമുക്കൊരു
സൈകാ(ടിസ്റ്റിനെ കാണാന്നു പറ…”
ഉണ്ണിമാമയുടെ ശബ്ദം ഇടറിയിരുന്നു.
മുറിയിൽ കയറി നോക്കിയപ്പോൾ മേശമേൽ തലചായ്ച്ച് അവൾ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതാണ് കണ്ടത്.തന്നെ കണ്ടതും പുസ്തകം അടച്ചുവെച്ച് ഒരു ചെറുചിരി വരുത്തി ചോദിച്ചു
“എവിടെ എൻറെ ഞാവൽപ്പഴങ്ങൾ….?”
പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ പഴയതുപോലെ തന്നെ കളിയും ചിരിയും.അപ്പോഴാണ് മനസ്സിന് ഒരു ആശ്വാസമായത്.
അന്നു വൈകുന്നേരം ഞങ്ങൾ ഉപ്പുപാടങ്ങൾക്കരികെ നടക്കാൻ പോയി. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഒരു സന്ധ്യയായിരുന്നു അത്.
“എന്തുപറ്റി നിനക്ക്? അവരൊക്കെ ആകെ പേടിച്ചിരിക്കുകയാ..”
എൻറെ ആ ചോദ്യത്തിന് മറുപടിയെന്നോണം അവളൊന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു.
ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കികൊണ്ട്
അവൾ സംസാരിക്കാൻ ആരംഭിച്ചു.ഇടയ്ക്കെപ്പോഴോ ഒരു അർദ്ധവിരാമത്തിനൊടുവിൽ തൻറെ വലതുകൈ അവളുടെ ഇടതുകൈക്കുമേൽ എടുത്തുവെച്ച് പതിയെ തഴുകിക്കൊണ്ട് പറഞ്ഞു
“നിൻറെ ഞാവൽപ്പഴങ്ങളുടെ ചവർപ്പുകലർന്ന മധുരം ഞാനെന്നും
ആസ്വദിച്ചിരുന്നു....”
അവളുടെ ആ വാചകം തൻറെ മനസ്സിലേക്ക് ഒരു മഴയായ് പെയ്തിറങ്ങുകയായിരുന്നു.
പിന്നീടൊന്നും തന്നെ അവൾ സംസാരിച്ചില്ല.
വീടെത്തിയപ്പോൾ, മകളുടെ പെട്ടെന്നുണ്ടായ മാറ്റത്തിൽ ഉണ്ണിമാമയും അമ്മായിയും ആശ്വസിക്കുന്നതുപോലെ തോന്നി.
പക്ഷെ എല്ലാം അഭിനയമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.അന്നു
രാ(തി ഭക്ഷണശേഷം ഉണ്ണിമാമയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണു
അവളുടെ മുറിയിൽ നിന്നും വലിയൊരൊച്ച കേട്ടത്.ഇരുവരും ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത് ജനാലക്കമ്പികളിൽ അവൾ തലയിട്ടിടിക്കുന്നതാണ്.
നെറ്റിപൊട്ടി ചോരയൊഴുകുകയായിരുന്നു,ചെന്നുപിടിച്ചപ്പോഴേക്കും ബോധംകെട്ട് കുഴഞ്ഞുവീണു.അപ്പോൾ തന്നെ ആശുപ(തിയിലെത്തിച്ചു.
ബോധം തിരിച്ചുകിട്ടി ദിവങ്ങൾക്കുശേഷം മാനസീകരോഗാശുപ(തിയിലേക്ക് മാറ്റുകയായിരുന്നു.
ലുംബിനിയിൽ നിന്നും തിരികെ വരുമ്പോൾ അവളെ ചെന്ന് കണ്ടു.
അവൾ ആകെ മാറിയിരുന്നു.
മെലിഞ്ഞുണങ്ങിയ മുഖത്ത് കുഴിയിൽപെട്ട രണ്ടു കണ്ണുകൾ മാ(തം.കൺതടങ്ങളിൽ കറുപ്പ് ബാധിച്ച് അ(ശദ്ധമായി എന്തൊക്കെയോ പുലമ്പി മാനസീകരോഗാശുപ(തിയിലെ ഇരുണ്ടതടവറക്കുള്ളിൽ അവൾ...
എൻറെ കണ്ണട നിലത്തുവീണുടഞ്ഞെങ്കിൽ എന്ന് ഞാനാശിച്ചു.....
വരാൻനേരം മേശമേൽ കിടന്നിരുന്ന അവളുടെ ദിനക്കുറിപ്പു പുസ്തകത്തിൽ കണ്ണുകളുടക്കി.വെറുതെയെന്നോണം അതെടുത്ത് സഞ്ചിയിലിട്ട് യാ(തതിരിച്ചു.ഒരിക്കലും അതൊന്ന് മറച്ചുനോക്കണമെന്ന് തോന്നിയില്ല.ഒരു സഹയാ(തികയുടെ ആത്മാവിനെയെന്നോണം പോകുന്നിടത്തെല്ലാം ഇപ്പോഴുമത് ചുമന്നുകൊണ്ടു നടക്കുകയാണ്....
അയാൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി.
എന്തുകൊണ്ടോ അയാളുടെ കൈകൾ തോൾസഞ്ചിയിൽ വി(ശമിക്കുന്ന അവളുടെ ദിനക്കുറിപ്പു പുസ്തകത്തിലേക്കു നീണ്ടു.അയാൾ അത് പുറത്തെടുത്ത് ഏടുകൾ ഓരോന്നായി മറിച്ചു.അവസാനത്തെ ഏടിൽ, രോഗം മറനീക്കി പുറത്തു വന്ന ദിവസത്തെ താളിൽ ഇങ്ങനെ കുറിച്ചിരുന്നു-
‘ഇന്ന് വൈകുന്നേരം അവനോടൊപ്പം നടക്കാൻ പോയി.എല്ലാം തുറന്നു പറഞ്ഞ് അവൻറെ തോളിൽ തലചായ്ച്ച് ഒന്നു പൊട്ടിക്കരയണം എന്നുണ്ടായിരുന്നു,പക്ഷെ കഴിഞ്ഞില്ല.എങ്ങനെയാണത് പറയുക...കുട്ടിക്കാലത്തെ തങ്ങളുടെ കുസൃതികൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്ന (പതാപനങ്കിൾ...പടിഞ്ഞാപ്പുറത്തെ തേൻവരിക്കപ്ളാവിലെ പുളിയുറുമ്പിൻകൂട് ഒറ്റയേറിനു വീഴ്ത്തിയ (പതാപനങ്കിളിനെ ഞങ്ങൾ കുട്ടികൾ വീരനായകനായാണ് മനസ്സിൽ (പതിഷ്ഠിച്ചിരുന്നത്.ഊണിലും ഉറക്കത്തിലും വാലിൽ തൂങ്ങി നടന്നപ്പോൾ എവിടൊക്കെയോ പിഴയ്ക്കുകയായിരുന്നുവെന്ന് തന്നിലെ പൈതലിന് അന്ന് അറിയില്ലായിരുന്നു.ഉറക്കത്തിനിടയ്ക്ക് ഞെട്ടിയുണർന്ന് നോക്കുമ്പോൾ
സീറോ ബൾബിൻറെ അരണ്ട വെളിച്ചത്തിൽ കാണാറ് വിയർത്തുകുളിച്ച് തൊട്ടരികിൽ കിടക്കുന്ന (പതാപനങ്കിളിനെയാണ്...
ഇന്നെൻറെ ഉറക്കളിൽ തുടരെത്തുടരെ ഒരു ചെന്നായയെ മാ(തം ഞാൻ സ്വപ്നം കാണുന്നു...
എൻറെ ശരീരം പിച്ചിച്ചീന്താനായി അടുക്കുന്ന ആ ചെന്നായയ്ക്ക് (പതാപനങ്കിളിൻറനെ മുഖമാണ്....അതെൻറെ ഉറക്കം കെടുത്തുന്നു...പകലിൽപോലും ഭയം എന്നെ കാർന്നു തിന്നുന്നു...കുറ്റബോധത്തിൻറെ കാണാക്കരങ്ങൾ എന്നെ വലിഞ്ഞു മുറുക്കുന്നു. ഈ പേചിന്തകളുടെ ചങ്ങലകളറുത്ത് പരമമായ സ്വാത(ന്ത്യത്തിലേക്ക് ഒരപ്പൂപ്പൻതാടിയെപ്പോലെ പറന്നുചെല്ലാൻ ഞാൻ ആ(ഗഹിക്കുന്നു...മരണം മധുരമാണെന്നു...........’
പിന്നീട് കുറേ കുത്തിവരഞ്ഞിട്ടിരിക്കുന്നു.
അയാളുടെ കണ്ണുകളിൽനിന്നും ഏതാനും നീർത്തുള്ളികൾ ആ ഏടുകളിലേക്ക് ഇറ്റുവീണു. അവളുടെ അവസാനവാചകവും അപൂർണ്ണമായിരുന്നു.
പാറകൾ തുരന്ന് നിർമ്മിച്ച റയിൽപ്പാളങ്ങളിലൂടെ ഇരുട്ടിൻറെ മാറുപിളർന്ന് വണ്ടി ഓടിക്കൊണ്ടിരിക്കയാണ്.ഞാൻ യാ(തതുടരുകയാണ്, അവളുടെ അടുത്തേക്ക്…...അവൾക്കിഷ്ടപ്പെട്ട ഞാവൽപ്പഴങ്ങളുമായ്.......
------------------------------------------------------------------------------------------------------------
2004ൽ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ രണ്ടാം വർഷ ബിരുദത്തിനു പഠിക്കുമ്പോൾ കോളേജ് മാഗസിനു വേണ്ടി എഴുതിയ 'നൊമ്പരത്തിൻറെ ചിറകൊച്ചകൾ' എന്ന കഥയുടെ പുനരാവിഷ്ക്കരണം.
ശ്രീക്കുട്ടി അസലായി എഴുതുന്നുണ്ട് ..... ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍ ...എഴുത്ത് നന്നായിരിക്കുന്നു....
ReplyDeleteതുടര്‍ന്നും പ്രതീക്ഷിക്കുന്നു ...
അക്ഷര തെറ്റുകള്‍ ശ്രദിക്കുമല്ലോ
മറന്നുപോയ ഞാവല്‍പ്പഴങ്ങള്‍ ഓര്‍മ്മപെടുത്തിയതിനു നന്ദി
ReplyDeleteഞാനും ഒരു ഒറ്റപാലകരനാ ....
വായിക്കുവാന്‍ ഇച്ചിരിപാടാ. കണ്ണിനു നല്ല കഴപ്പു. ബാക്ക് ഗ്രൌണ്ട് കളര്‍ മാറ്റുമെങ്കില്‍ നന്നായിരിക്കും..
ReplyDeleteനന്നായി ട്ടൊ
ReplyDelete