Thursday, January 17, 2013

ചിപ്പിയുടെ ആത്മഗതം

















ഒരു മുള്ളായ് നീയെന്നെ
വേദനിപ്പിച്ചപ്പോഴൊക്കെയും
സ്നേഹംകൊണ്ടു പുണർന്നു 
പുണർന്നൊരു
മുത്താക്കി മാറ്റി നിന്നെ....

കരഞ്ഞാൽ കണ്ണീരിലൂടെ നീ
ഒലിച്ചു പോയെങ്കിലോ
എന്നു കരുതി കരയാതെ, 
ഉറഞ്ഞു കൂടിയ മിഴിനീർതുള്ളിയിൽ
ഞാൻ നിന്നെ കാത്തുവെച്ചു..... 

ഇനിയെന്നാത്മാവു തുരന്ന് നാളെയവർ 
നിന്നെ കൈക്കലാക്കും....
പിന്നെ നീ മറ്റൊരു വെർമീറിൻറെ
മുത്തുക്കമ്മലിട്ട പെൺകുട്ടിയായ്....
ഞാനോ വെറും പുറംതോടായ്
(ദവിച്ചുപോകും വരെ
ഇവിടെയിങ്ങനെ....

എങ്കിലുമെന്നാത്മാവൊരു നക്ഷ(തമായ്
നിന്നെ നോക്കി പുഞ്ചിരിക്കും....
വേർപാടിൻറെ വേദനയിൽ
നീയപ്പോഴൊരു നീർത്തുള്ളിയായ്
പൊഴിയാൻ കൊതിക്കും
എൻ ഹൃദയത്തിലേക്ക്......
അപ്പോൾ മാ(തം ഞാനറിയും
സ്നേഹം വെറുമൊരു
മുള്ളുകൊള്ളിച്ചയെന്ന്....






3 comments:

  1. സ്നേഹം വെറുമൊരു മുള്ളുകൊള്ളിച്ചയെന്ന്....

    ReplyDelete
  2. (ഒരു മുള്ളായ് നീയെന്നെ
    വേദനിപ്പിച്ചപ്പോഴൊക്കെയും
    സ്നേഹംകൊണ്ടു പുണർന്നു
    പുണർന്നൊരു
    മുത്താക്കി മാറ്റി നിന്നെ....)അക്ഷരങ്ങള്‍ മുത്താക്കി മാറ്റൂ...ആശംസകള്‍ .

    ReplyDelete