Showing posts with label കുറിപ്പുകൾ. Show all posts
Showing posts with label കുറിപ്പുകൾ. Show all posts

Friday, April 11, 2014

പ്രതീക്ഷ



ഒരിക്കൽ സമയം നിനക്കനുകൂലമാകുമ്പോൾ, 
ഈ പ്രപഞ്ചത്തിലെ ഓരോ കണികയും 
നിൻറെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥിക്കും...
അന്ന് നിൻറെ ദൈവത്തിന് 
ആ പ്രാർത്ഥന കേൾക്കാതിരിക്കാനാകില്ല...
അന്ന് ഓരോ പുഴയും നിനക്കായി ഒഴുകും ...
ഓരോ മഴയും നിനക്കായി പൊഴിയും ....
പൂമരങ്ങൾ വഴിനീളെ  നിനക്കായി  പൂക്കൾ പൊഴിക്കും ...
ഓരോ കുഞ്ഞു നക്ഷത്രങ്ങളും നിനക്കായി കണ്‍തുറക്കും...
ഓരോ മുളന്തണ്ടും നിനക്കായി പാടും ....
നിൻറെ പ്രണയം നിന്നെ തിരിച്ചറിയും ....
ആയിരം മാലാഖമാർ നിന്റെ വഴികളിൽ 
നിനക്കായി വിളക്കേന്തും....
യാത്ര തുടരുക ......പിൻവിളികൾക്കു  ചെവികൊടുക്കാതെ ......


Friday, December 28, 2012

കളിക്കൂട്ടുകാരിക്ക്

















കാലത്തിനും അതീതമായി ചിലതുണ്ട്.....
ഒരുമിച്ച് മഴ നനഞ്ഞ്,പരസ്പരം ചെളിവെള്ളം തെറിപ്പിച്ച്,
നമ്മൾ നടന്നു നീങ്ങിയ വഴികളിൽ നാം നെയ്തെടുത്ത
സൗഹൃദത്തിൻറെ പട്ടുറുമാൽ അതിലൊന്നാണ്.....
സൂക്ഷിച്ചുവെയ്ക്കുന്നു അതിപ്പോഴും,ചില സുഗന്ധമുള്ള
ഓർമ്മകളിൽ പൊതിഞ്ഞ്......








Thursday, December 27, 2012

നന്ദിതയ്ക്ക്.....





സ്വപ്നത്തിൻറെ മഴനൂൽപ്പാലത്തിൽവെച്ച്
കണ്ടുമുട്ടി ഇന്നലെ നമ്മൾ വീണ്ടും.....
ഓറഞ്ച് പൂക്കൾ ഇതൾ വിരിച്ച
പാതയോരത്തുകൂടി കൈകോർത്തുപിടിച്ച്,
(പണയത്തിൻറെ ഈറൻ വയലറ്റ് പൂക്കൾ
തേടി ഇരുവരും ഒരുമിച്ചു നടന്നു........
നിൻറെ കൈകൾക്ക് ഡിസംബറിലെ
മഞ്ഞിൻറെ തണുപ്പായിരുന്നു.....
കണ്ണുകൾക്ക് ആകാശത്തിൻറെ നീലിമയും
മൊഴികൾക്ക് മഴത്തുള്ളിക്കിലുക്കവും.....
നീ എന്നോട് എന്തൊക്കെയോ സംസാരിച്ചു.....
നമ്മുടെ പൊട്ടിച്ചിരികൾക്ക്
നക്ഷ(തങ്ങൾ സാക്ഷികളായി.....
മഴവില്ലു പൂക്കുന്ന വളകളിട്ട കൈകളാൽ
ഒരു തലവെട്ടിപ്പൂ നുള്ളിയെടുത്ത്
നീയെനിക്കു സമ്മാനിച്ചപ്പോൾ
തീർത്തും അജ്ഞാതരായ ചില
മാലാഖമാർ നമുക്കു ചുറ്റും
കാവൽനിന്നു.......


സ്വപ്നത്തിൻറെ അവസാന കണികയും അലിഞ്ഞില്ലാതാകും വരെ
നിൻറെ തണുത്ത വിരൽസ്പർശം എന്നിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നതു
ഞാനറിഞ്ഞു.........





പെണ്ണേ നീ ആരാണ്...??

പെണ്ണേ നീ ആരാണ്...??
ഇര...? വെറും ഇര....???


ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും പീഡനകഥകളുടെ വർണ്ണനകൾ മാ(തം....മരവിച്ച മനസ്സുമായി ഇപ്പോൾ ഏവരും ഇതെല്ലാം കേൾക്കുമെങ്കിലും നാളുകൾക്കു ശേഷം പതിവുപോലെ ഇതും മറക്കപ്പെടുന്നു.

വികലാംഗയായ 12 കാരിയെ 3 വർഷമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനായ ഒരച്ഛൻറെ മഹത്വമാണ് ഇന്ന് പ(തത്തിൽ.ഈ പീഡനങ്ങൾ ഇങ്ങനെ വർഷങ്ങളോളം നീണ്ട ഒന്നായിത്തീരുന്നതു എന്തുകൊണ്ടാണ് ?നമ്മുടെ കുട്ടികൾ ആരെയാണു ഭയക്കുന്നത് ? സ്വന്തം കുടുംബം,അച്ഛനമ്മമാർ,പുറത്തു പറഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതം ഇതെല്ലാമാണോ എല്ലാം മൂടിവെയ്ക്കുന്നതിനുള്ള കാരണങ്ങൾ?

പീഡന കഥയിലെ വില്ലൻമാർക്ക്പുതിയ മുഖങ്ങളാണ്....അച്ഛൻ,സഹോദരൻ,വല്യച്ഛൻ,ചെറിയച്ഛൻ.....ഈ പട്ടികയിലേക്ക്
ഇപ്പോൾ അമ്മ എന്ന പേരുകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.ഓരോ മാതാവും ഒരു നിധികാക്കും ഭൂതമാണ് എന്ന് വിശ്വസിച്ചിരുന്നു.ദൈവം തങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ച മക്കളാകുന്ന നിധികൾക്ക് കാവലിരിക്കുന്ന ഭൂതം.എന്നാലിന്ന് സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്ന അമ്മമാരുടെ കാലമാണ്,മകളെ പലർക്കും കാഴ്ചവെച്ച് കിട്ടുന്ന പണം കൊണ്ട് കാമുകനൊപ്പം സുഖിക്കുന്ന അമ്മമാരുടെ കാലം.

ഇതിലും ഭേദംപെൺ(ഭൂണഹത്യയല്ലെ.അങ്ങനെയെങ്കിൽ ഈ വൃത്തികെട്ട ലോകത്തിലേക്ക് ആ പെൺകുഞ്ഞിനു കാലെടുത്തു വയ്ക്കേണ്ടി വരുമായിരുന്നില്ലല്ലൊ.ഒരുപക്ഷെ അതു ചെയ്യാതിരുന്നതു വിറ്റു കാശാക്കാം എന്നുള്ളതുകൊണ്ടുതന്നെ ആകണം.

പിതാഃ രക്ഷതി കൗമാരേ
ഭർത്താഃ രക്ഷതി യൗവ്വനേ
പു(തഃ രക്ഷതി വാർദ്ധക്യേ
നഃസ്(തീ സ്വാത(ന്ത്യമർഹതി

എന്നാണല്ലൊ മനുസ്മൃതി...ജീവിത്തിൻറെ വ്യത്യസ്ത ഘട്ടങ്ങളിൽ സ്(തീയെ സംരക്ഷിയ്ക്കേണ്ട പിതാവും ഭർത്താവും പു(തനുമൊക്കെയാണ് ഇന്നവളെ പീഡിപ്പിച്ചു കൊല്ലുന്നതും. " നഃസ്(തീ സ്വാത(ന്ത്യമർഹതി" മാ(തം മാറ്റമില്ലാതെ തുടരുന്നു.
പണ്ഡിതരായ പിതാമഹരും ബലവാന്മാരായ അഞ്ചു ഭർത്താക്കന്മാരും നോക്കിനിൽക്കെ പാഞ്ചാലിയുടെ തുണിയുരിഞ്ഞ മഹാന്മാരുടെ പിൻഗാമികൾ
ഇന്നും അവശേഷിക്കുന്നുണ്ടാകണം.ധർമ്മ സംസ്ഥാപനാർത്ഥം ചില മനസ്സുകളിലെങ്കിലും ഒരു കൃഷ്ണൻ അവതരിക്കേണ്ട സമയം അതി(കമിച്ചിരിക്കുന്നു.
പീഡനക്കേസിലെ (പതികൾക്കു വരെ പരിശുദ്ധ കഅ്ബ കഴുകാൻ ഒത്താശ ചെയ്തുകൊടുക്കുന്ന നാടല്ലെ നമ്മുടേത്,ഒന്നും പറഞ്ഞിട്ടു കാര്യമില്ല.
പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ചു ജീവിക്കേണ്ട (പായത്തിൽ നമ്മുടെ പെൺകുട്ടികൾ ഇന്നു കടന്നുപോകുന്നതു പറഞ്ഞറിയിക്കാൻ പറ്റാത്ത(തയും അധപതിച്ച ഒരു വ്യവസ്ഥിതിയിലൂടെയാണ്.
പെണ്ണ്........
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിലൂടെ
കഥയറിയാതെ നടന്നു നീങ്ങുന്നവൾ നീ....
കൂർത്ത പല്ലും നഖവും മാംസത്തിൽ
ആഴ്ന്നിറങ്ങുമ്പോൾ നീ വെറുമൊരിര....
മനുഷ്യത്വമില്ലാത്ത കാടന്മാർക്കുവേണ്ടി ഒന്നും തന്നെ ത്യജിക്കുകയും സഹിക്കുകയും ചെയ്യേണ്ട കാര്യമില്ല പെണ്ണേ...വലിച്ചെറിയൂ നിൻറെ സഹനത്തിൻറെ മുഖംമൂടി....സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനുള്ളതാണ്....അഴുക്കു ചാലിലെ പുഴുവായി പിടഞ്ഞു തീരാനുള്ളതല്ല നിൻറെ ജീവിതം....ഇനിയെങ്കിലും ഒന്നു വായ് തുറക്കൂ...ഓർക്കുക ....നിൻറെ രക്ഷക്കു നീ മാ(തം......

അവസാനമായി ഒന്നുകൂടി പറയട്ടെ-

"യ(ത നാര്യസ്തു പൂജ്യന്തേ രമന്തേ ത(ത ദേവതാ,
യത്റൈസ്തു നഃപൂജ്യന്തേ സർവാസ്ത(ത ഫല(കിയ"